രു കഥ സൊള്ളാട്ടുമാ എന്ന് പറഞ്ഞു നമ്മളെ ഞെട്ടിച്ച് ബോക്സ് ഓഫിസിൽ വൻ വിജയമായ വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ഹിന്ദിയിൽ ഒരുങ്ങുന്നു എന്നുള്ളതാണ് ബോളിവുഡിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്ത . മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച ഈ ചിത്രത്തിൽ വേദയാകാന്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. സിനിമാ നിരൂപകനായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്. ഷാരൂഖ് ഖാന്‍ വേദയായി എത്തുമ്പോള്‍, വിക്രമായി മാധവന്‍ തന്നെയായിരിക്കും ഉണ്ടാവുക എന്നും ട്വിറ്ററിലൂടെ വ്യകതമായ്ക്കുന്നു .